അരിച്ചാക്ക് ചുമന്ന് രാജമാണിക്യവും വയനാട് സബ് കളക്ടര്‍ എസ്കെ ഉമേഷും

സംസ്ഥാനം നേരിട്ട ഏറ്റവും വലിയ കാലവര്‍ഷ കെടുതിയെ കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. ജാതിയോ മതമോ പദവിയോ ഒന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമല്ല. കഴിഞ്ഞ ദിവസം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷും അരിച്ചാക്ക് ചുമന്ന് വയ്ക്കുന്ന കാഴ്ച തന്നെ ഉദാഹരണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി വയനാട് കളക്ടറേറ്റിലെത്തിയ അരിച്ചാക്കുകളാണ് പ്രോട്ടോകോളും പദവിയും മാറ്റിവെച്ച് രാജമാണിക്യവും സബ്കളക്ടറും ചേര്‍ന്ന് ചുമന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മടങ്ങിയതായിരുന്നു കളക്ട്രേറ്റിലേക്ക്. ജീവനക്കാരം വിശ്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നു അപ്പോഴാണ് ഒരു ലോറി നിറയെ അരിച്ചാക്കുകള്‍ എത്തിയത്. ജീവനക്കാര്‍ കുറച്ചേ ഉള്ളൂ എന്ന് മനസിലാക്കിയ ഉടനെ ഇരുവരും ചാക്കുകള്‍ ഇറക്കിവയ്ക്കാന്‍ മറ്റുള്ളവരുടെ കൂടെ കൂടുകയായിരുന്നു. ലോഡ് മുഴുവന്‍ ഇറക്കി വച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here