പ്രളയദുരന്തം; മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി; എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

സംസ്ഥാനത്തെ പ്രളയദുരന്തത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടു. രാജ്ഭവനിലെത്തിയായിരുന്നു മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. മഴക്കെടുതി അതിരൂക്ഷമായ സാഹചര്യത്തില്‍ തുടര്‍നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തര മന്ത്രിസഭായോഗം ചേരാനും സാധ്യത.
അതേസമയം, സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും സംസ്ഥാനത്തെ അവസ്ഥ മനസിലാക്കി കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിലെ പ്രളയദുരന്തത്തില്‍ ആശങ്കയുണ്ടെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദും അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് മാത്രം മരണപ്പെട്ടത് 28 പേരാണ്. മഴ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തൊന്നാകെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 33 ഡാമുകളാണ് സംസ്ഥാനത്ത് ഇതുവരെ തുറന്നത്. പല ജില്ലകളിലും വെള്ളപ്പൊക്കം അതിരൂക്ഷമാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.32 അടിയായി. ഇടമലയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയും കടന്ന് 169.20 അടിയായി. പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ജനങ്ങല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here