Advertisement

ഏഴാം നിലയിൽ നിന്ന് അമ്മ മൂന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞു

August 15, 2018
0 minutes Read
mother dropped three children from balcony

കെട്ടിടത്തിന്റെ ഏഴാം നിലയിലുള്ള ബാൽക്കണിയിൽ നിന്നും അമ്മ മൂന്ന് കുട്ടികളെ താഴേക്ക് അറിഞ്ഞു. രണ്ട് പെൺകുട്ടികൾ മരിക്കുകയും ഒരു ആൺ കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സൗദി അറേബ്യയിലാണ് സംഭവം.

ജിദ്ദയ്ക്ക് സമീപം അൽ മർവ പ്രദേശത്താണ് സംഭവം. അമ്മയെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ദൃക്‌സാക്ഷികൾ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top