കേരളം മുഴുവൻ റെഡ് അലർട്ട്

കനത്ത മഴയെ തുടർന്ന് പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാനം മുഴുവൻ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
അതേസമയം,സംസ്ഥാനത്തെ സ്ഥിതി അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ. ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതൽ ഗൗരവമാകുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ. കൂടുതൽ സേനയെ അയക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ആർമിയുടെ ടാസ്ക് എൻജിനീയറിംഗ് വിഭാഗത്തിന്റെ സേവനം നേടി. വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ എയർ ലിഫ്റ്റ് ചെയ്യാനും സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശുദ്ധജല ദൗർലഭ്യം അനുഭവപ്പെടാൻ സാധ്യതയുണ്ട്. കുടിവെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here