Advertisement

മുല്ലപ്പെരിയാറില്‍ 142അടി ജലം; ഇത് പരമാവധി സംഭരണ ശേഷി

August 15, 2018
0 minutes Read
water level rises in mullaperiyar need immediate action says kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142അടിയിലെത്തി. ഇതാദ്യമായാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142അടിയാകുന്നത്. 13സ്പില്‍വേ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒരാളും പെരിയാറിന്റെ തീരത്തേക്ക് പോകരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  പതിനൊന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ സെക്കന്റില്‍ പുറത്തേക്ക് വിടുന്നത്. ഈ ജലം ഇടുക്കി ഡാമിലേക്കാണ് ഒഴുകി എത്തുന്നത്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തിയേക്കും. ഇടുക്കിയിലെ ജലനിരപ്പ് ഉയരുകയാണ്.  2398.90 അടിയാണ് ഇപ്പോള്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top