Advertisement

ദുരിതപ്പെയ്ത്ത് തുടരുന്നു; ഇന്ന് മാത്രം മരിച്ചത് 19പേർ

August 16, 2018
0 minutes Read

സംസ്ഥാനത്ത് ശക്തമായ തുടരുന്നു. പലയിടങ്ങളും ഒറ്റപ്പെട്ടു. പത്തനംതിട്ടയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇവിടെ നേവിയുടെ സഹായം എത്തിയിട്ടുണ്ട്. ഹെലികോപ്റ്റർ അടക്കമുള്ളവ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. എയർ ലിഫ്റ്റ് വഴിയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. നീണ്ടകരയിൽ നിന്ന് സ്വകാര്യ വ്യക്തികളുടെ മത്സ്യ ബന്ധന ബോട്ട് അടക്കം രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിട്ടുണ്ട്.

സമീപകാലത്തൊന്നുമില്ലാത്ത പ്രളയത്തിനും ദുരിതങ്ങൾക്കുമാണ് മലയോര മേഖല സാക്ഷ്യം വഹിക്കുന്നത്. മുക്കം ,കാരശ്ശേരി കൊടിയത്തൂർ കൂടരഞ്ഞി പഞ്ചായത്തുകൾ തീർത്തും ഒറ്റ പെട്ട അവസ്ഥയിൽ. കൂടരഞ്ഞി , പാറത്തോട് പ്രദേശങ്ങളിൽ തുടർച്ചയായ ഉരുൾ പൊട്ടലുണ്ടാകുകയാണ്. പാലക്കാടും തൃശ്ശൂരിൽ വടക്കാഞ്ചേരിയിലും ഉരുൾപ്പൊട്ടി. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി.

ചെറുപുഴ, ഇരു വഴിഞ്ഞിയിലും റിക്കോർഡ് വെള്ളപ്പൊക്കം. മുക്കം ടൗണിൽ നിരവധി കടകളിൽ വെള്ളം കയറി. മുക്കം, അഗസ്ത്യൻ മുഴി എന്നിവിടങ്ങളിൽ സംസ്ഥാന പാതയിൽ ഗതാഗതം മുടങ്ങി. ആയിരത്തിലധികം വീടുകൾ വെള്ളത്തിനടിയിൽ. വൈദ്യുതി എല്ലാ ഭാഗങ്ങളിലും തടസപ്പെട്ടു. ഒരു പ്രദേശത്തേക്കും എത്തിപെടാൻ പറ്റാത്ത സാഹചര്യം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഫയർ ഫാഴ്സ് പോലീസ് സന്നദ്ധ പ്രവർത്തകർ എല്ലാം സജീവമായി രംഗത്തുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയാണ്, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, പി എച്ച് കുര്യൻ, എം.വി.ജയരാജൻ, വി.എസ്. സെന്തിൽ, രമൺ ശ്രീവാസ്തവ, നേവൽ ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top