പ്രളയക്കെടുതി; ഇന്ന് മാത്രം 29 മരണം

പ്രളയക്കെടുതിയില്‍ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 29 മരണം. മഴക്കെടുതിയില്‍ സംസ്ഥാനത്തെ മരണസംഖ്യ 320 കടന്നതായും റിപ്പോര്‍ട്ട്. മരണസംഖ്യയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.
നോര്‍ത്ത് കുത്തിയതോട് പള്ളിയില്‍ പ്രളയത്തെ തുടര്‍ന്ന് അഭയം തേടിയവരില്‍ ആറ് പേര് മരിച്ചു. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നായിരുന്നു അപകടം. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. നോര്‍ത്ത് പറവൂര്‍ ദുരിതാശ്വാസ ക്യാമ്പിലും ഒരാള്‍ മരിച്ചു.
ചെങ്ങന്നൂരില്‍ ഇന്ന് ഏഴ് പേര് മരിച്ചു. പാണ്ടനാട് മാത്രമായി നാല് പേരാണ് മരിച്ചത്. ചെങ്ങന്നൂര്‍ പാണ്ടനാട് കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചു. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രണ്ട് വീടുകളില്‍ നാല് മൃതദേഹങ്ങള്‍ കണ്ടവെന്ന് നാട്ടുകാര്‍ പറയുന്നു.
ആറന്മുളയിൽ ഒരാള്‍ മരിച്ചു. പോത്താനിക്കാട് ഒഴുക്കില്‍പെട്ട് കാണാതായ കെ.സി.മാനുവലിന്റെ മൃതദേഹം കിട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here