Advertisement

അത് സൈനികൻ തന്നെ, കർശന നടപടി

August 20, 2018
0 minutes Read

സൈനിക വേഷത്തിലെത്തി മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചയാള്‍ സൈനികന്‍ തന്നെയെന്ന് സ്ഥിരീകരിച്ചു . പത്തനംതിട്ട കടമ്മനിട്ട സ്വദേശി കെ.എസ്.ഉണ്ണിയാണിതെന്നാണ് സ്ഥിരീകരിച്ചത്. നിലവിൽ ഇയാൾ ചെന്നൈയിലാണ്.   ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ഇയാളിപ്പോള്‍ ഡിഫെന്‍സ് സെക്യൂരിറ്റി കോറിലാണ്  ഇയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും  കര്‍ശന നടപടിയെടുക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് ഈ വീഡിയോ പുറത്ത് വന്നത്. സോഷ്യൽ മീഡയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു.   വളരെ വിഷമത്തോടുകൂടിയാണ് താന്‍ ഇവിടെ നില്‍ക്കുന്നത്, തന്റെയടക്കം കുടുംബം പ്രളയദുരിതത്തില്‍ പെട്ടിരിക്കുകയാണ്, സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും ഇതുവരെ അവിടെ എത്തിയിട്ടില്ല, ആര്‍മി വന്നതുകൊണ്ട് നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ലെന്നൊക്കെയാണ് വീഡിയോയിൽ ഇയാൾ പറഞ്ഞത്. ആദ്യം ഇയാൾ സൈനികനല്ലെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും  സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൈനികനെ തിരിച്ചറിഞ്ഞിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top