പട്ടാള വേഷത്തില്‍ വ്യാജ പ്രചരണം: കരസേനയും അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്തെ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിന്റെ ദുരിതാശ്വാസ നിധിയേയും സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയതിൽ കേസെടുക്കാൻ സംസ്ഥാനപൊലീസ് മേധാവിയുടെ നിർദേശം. രക്ഷാപ്രവർത്തനത്തെ അപഹസിച്ചും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയും പട്ടാളവേഷത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ വീഡിയോ പ്രചാരണം നടത്തിയതും ദുരിതാശ്വാസ നിധിയെക്കുറിച്ച് ഓഡിയോ രൂപത്തിൽ വ്യാജപ്രചാരണം നടത്തിയതും അന്വേഷിക്കാൻ സൈബർ പൊലീനോട് സംസ്ഥാനപൊലീസ് മേധാവി നിർദേശിച്ചു.
സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദേശം. ഇതിനിടെ, പട്ടാളവേഷത്തിൽ രക്ഷാപ്രവർത്തനത്തെയും മുഖ്യമന്ത്രിയേയും അപകീർത്തിപ്പെടുത്തുന്ന വീഡിയോ വ്യാജമാണെന്ന‌് കരസേനയും സ്ഥിരീകരിച്ചു. ആർമിയെക്കുറിച്ചുള്ള ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും പ്രചരിപ്പിക്കരുതെന്നും ഇന്ത്യൻ ആർമി എഡിജിപിഐ ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിൽ മുന്നറിയിപ്പ‌് നൽകി. സംഭവത്തിൽ കരസേനയും അന്വേഷണം ആരംഭിച്ചു. സൈനിക വേഷത്തിൽ രക്ഷാപ്രവർത്തനത്തെ അപഹസിച്ച വീഡിയോ കെപിസിസി മീഡിയ സെല്ലും ബിജെപിയും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here