വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതിൽ സർക്കാർ ഉണർന്നു പ്രവർത്തിച്ചെന്ന് ഹൈക്കോടതി

വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതിൽ സർക്കാർ ഉണർന്നു പ്രവർത്തിച്ചെന്ന് ഹൈക്കോടതി. മൽസൃത്തൊ ഴി ലാ ളി ക ളു ടെ സേവനം പ്രശംസനീയമായിരുന്നുവെന്നും ഈ ആർജവം തുടർന്നു കൊണ്ടു പോകണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വാക്കാൽ നിർദേശിച്ചു. വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഇടുക്കി സ്വദേശി എഎ ഷിബിയുടെ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ദുരന്തനിവാരണത്തിന് വിവിധ വകുപ്പുകൾ എകോപിപ്പിച്ച് സാധ്യമായ പ്രവർത്തനം നടത്താൻ സർക്കാരിനു കഴിഞ്ഞെന്നും കോടതി നിരീക്ഷിച്ചു. ദുരിതാശ്വാസ പ്രവർത്തനവും പുനർനിർമാണവും ഏറ്റവും സുതാര്യമാവണമെന്ന് കോടതി നിർദേശിച്ചു.
എന്തൊക്കെ ചെയ്തു ,എന്തൊക്കെ ചെയ്യാൻ പോകുന്നു എന്നുള്ള വിവരങ്ങൾ ജനങ്ങളെ അപ്പപ്പോൾ അറിയിക്കണം .ദുരന്ത നിവാരണത്തിനും പുനർനിർമാണത്തിനും കർമ്മപദ്ധതി തയ്യാറാക്കണം .നാശനഷ്ടങ്ങൾ വിലയിരുത്തലും ദീർഘകാല അടിസ്ഥാനത്തിലുള്ള പുനർനിർമാണ പദ്ധതിക്കും വൈകാതെ തുടക്കം കുറിക്കണമെന്നും കോടതി നിർദേശിച്ചു .ഒഴിപ്പിക്കൽ ഏതാണ്ടു പൂർണമായന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണന്നും സർക്കാരിന്റേതടക്കം ആറായിരത്തോളം ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഭക്ഷണവും മരുന്നും ആവശ്യത്തിനു ണ്ടന്നും അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here