പ്രളയക്കെടുതി; കൊല്ലൂർ മൂകാംബിക ക്ഷേത്രം 1 കോടി രൂപ നൽകി

പ്രളയക്കെടുതിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിന് ഒരു കോടി രൂപ നൽകി കൊല്ലരൂർ മൂകാംബിക ക്ഷേത്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടിയാണ് ക്ഷേത്രം ട്രസ്റ്റ് സംഭാവന ചെയ്തത്. ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഒരു കോടി നൽകാൻ തീരുമാനിച്ചത്. കേരളത്തിന് സമാനമായ രീതിയിൽ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന കർണ്ണാടകത്തിലെ കുടകിലും ക്ഷേത്ര ട്രെസ്റ്റ് സംഭാവന നൽകുന്നുണ്ട്.
25 ലക്ഷമാണ് സംഭാവനയായി കർണ്ണാടകയിലേ ദുരിതം അനുവഭിക്കുന്ന മേഖലയിലേക്ക് ക്ഷേത്ര ട്രെസ്റ്റ് നൽകുന്നത്. സംഭാവനയോടൊപ്പം തന്നെ ദുരിതത്തിലായവർക്കായി ആവശ്യ സാധനങ്ങൾ അടക്കമുള്ളവ ശേഖരിക്കുന്നതിനും പദ്ധതിയിടുന്നതായി ട്രസ്റ്റ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here