കേരളത്തിലെ പ്രളയക്കെടുതി; ദുരിതബാധിതര്‍ക്കൊപ്പം ഞങ്ങള്‍ മാത്രം!! (ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ അനുകൂലികളുടെ ശ്രമം)

സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജില്‍ മലയാളികളെ അധിക്ഷേപിച്ചുകൊണ്ട് കാര്‍ട്ടൂണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസും മാത്രമാണ് കേരളത്തിലെ ദുരന്തത്തില്‍ സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുള്ളൂ എന്ന തരത്തിലാണ് ഈ കാര്‍ട്ടൂണ്‍.
വെള്ളത്തില്‍ മുങ്ങിതാഴുന്ന മനുഷ്യരെ രക്ഷിക്കാന്‍ നരേന്ദ്ര മോദി കോണിയിറങ്ങി താഴെ വരുന്നതും നിങ്ങളെ സഹായിക്കാന്‍ ഞങ്ങളുണ്ടെന്ന് പറഞ്ഞ് ആര്‍എസ്എസ്, ആര്‍മി തുടങ്ങിയവര്‍ ഓടിയെത്തുന്നതുമാണ് കാര്‍ട്ടൂണിലെ പ്രമേയം. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും മറ്റ് മതങ്ങളും ദുരന്ത സമയത്ത് സ്വയം രക്ഷ നേടാന്‍ ശ്രമിക്കുന്നതായും കാര്‍ട്ടൂണില്‍ അവതരിപ്പിച്ചിരിക്കുന്നു.
‘ദി ഇന്ത്യന്‍ ഐ’ എന്ന സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജിലാണ് മലയാളികളെ അധിക്ഷേപിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഘപരിവാര്‍, ബിജെപി അനുകൂല ഫേസ്ബുക്ക് പോസ്റ്റുകളാണ് ഈ പേജില്‍ ഭൂരിഭാഗവും.
ജാതി മത കക്ഷി രാഷ്ട്രീയമില്ലാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാരെ അധിക്ഷേപിച്ച തരത്തിലുള്ള ഈ പോസ്റ്റിന് താഴെ മലയാളികള്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here