ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മരുന്നുകളെത്തിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മരുന്നുകളെത്തിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്. പൊതുജനങ്ങളിൽ നിന്നും ഡോക്ടർമാരിൽ നിന്നുമൊക്കെ ശേഖരിച്ച മരുന്നുകൾ മെഡിക്കൽ വിദ്യാർഥികളുടെ സഹായത്തോടെ ശാസ്ത്രീയമായി തരംതിരിച്ചാണ് ഓരോ ക്യാമ്പുകളിലേക്കും എത്തിക്കുന്നത്.
ആളുകൾക്ക് സാധാരണ ഗതിയിൽ വേണ്ടിവരുന്ന മരുന്നുകൾക്ക് പുറമെ, കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള മരുന്നും ആന്റിസെപ്റ്റിക്‌സുകളും കളക്ഷൻ സെന്ററുകൾ വഴി ശേഖരിച്ചിട്ടുണ്ട്. അവ തരംതിരിച്ച് പാക്ക് ചെയ്ത് വിവിധ ക്യമ്പകളിലെത്തിക്കുകയാണ് സംഘം.
അവശ്യ മരുന്നുകൾക്ക് ക്യാമ്പുകളിൽ ആവശ്യകത ഏറിയ സാഹചര്യത്തിൽ ഇടതടവില്ലാതെ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള സംഘം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here