Advertisement

മുട്ടാറില്‍ രക്ഷാപ്രവര്‍ത്തനത്തിടെ കാണാതായ അശ്വിന്റെ മൃതദേഹം ലഭിച്ചു

August 21, 2018
0 minutes Read
aswin

മുട്ടാറില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ അശ്വിന്‍ ജോര്‍ജ്ജിന്റെ മൃതദേഹം ലഭിച്ചു. കുളനട ഷൈനിഭവനിലെ ജോര്‍ജ്ജ് ജോണിന്റെ മകനാണ് അശ്വിന്‍ ജോര്‍ജ്ജ്. ബിടെക് ബിരുദധാരിയാണ്.  പ്രളയം ആരംഭിച്ച ദിവസം മുതല്‍ കൂട്ടുകാരുമൊത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു അശ്വിന്‍. ശനിയാഴ്ചയും അശ്വിന്‍ പ്രളയബാധിത പ്രദേശത്ത് പോയി. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ വന്ന ചോറുണ്ട് മടങ്ങിയ അശ്വിന്‍ പിന്നീട് തിരിച്ച് വന്നില്ല. മുട്ടാര്‍ പാലത്തിന് സമീപത്ത് നിന്ന് ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പം ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ പോലീസ് രക്ഷപ്പെടുത്തി. എന്നാല്‍ അശ്വിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ദൂരെയെവിടെങ്കിലും ഒഴുകിയെത്തിയെത്തിയ അശ്വിന്‍ സുരക്ഷിതനാണെന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു അശ്വിന്റെ കുടുംബവും സുഹൃത്തുക്കളും. അതിനിടയിലാണ് ഇപ്പോള്‍ മരണവാര്‍ത്ത എത്തിയിരിക്കുന്നത് . അശ്വിനെ കാണാതായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി ഷെയര്‍ ചെയ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top