യുഎഇക്ക് പ്രത്യേക നന്ദി അറിയിച്ച് മുഖ്യമന്ത്രി; കേരളത്തിന് നല്‍കുന്നത് 700 കോടി

പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ലോകം മുഴുവന്‍ കേരളത്തിനൊപ്പം നില്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. മലയാളികളുടെ രണ്ടാം നാടായ യുഎഇക്ക് സംസ്ഥാനം പ്രത്യേക നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തിന് പ്രളയക്കെടുതിയെ അതിജീവിക്കാന്‍ യുഎഇ 700 കോടി രൂപ ധനസഹായം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങളുടെ സര്‍ക്കാറുകള്‍ മലയാളികളെ പ്രത്യേകം പരിഗണിക്കുന്നവരാണ്. സംസ്ഥാനത്തെ ദുരിതപ്രളയത്തില്‍ നമ്മെ സഹായിക്കാന്‍ യുഎഇ രാഷ്ട്രങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. യുഎഇ കോണ്‍ഫറന്‍സ് ഇക്കാര്യം പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് സഹായമായിട്ട് അവര്‍ നിശ്ചയിട്ടുള്ളത് 100 മില്യണ്‍ ഡോളറാണ് ( ഇന്ത്യന്‍ റുപ്പി 700 കോടി). ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ തയ്യാറായ യുഎഇ ഭരണകൂടത്തോടുള്ള പ്രത്യേക നന്ദി ഈ അവസരത്തില്‍ അറിയിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here