Advertisement

‘ന്യായീകരിച്ച് ബുദ്ധിമുട്ടേണ്ട’; കെ. രാജുവിനെ തള്ളി സിപിഐ

August 21, 2018
0 minutes Read
K.Raju

സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങി നില്‍ക്കെ മലയാളി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേക്ക് പോയ മന്ത്രി കെ. രാജുവിനെതിരെ സിപിഐ നേതൃത്വം. ജര്‍മന്‍ യാത്രയെ ന്യായീകരിക്കാന്‍ നില്‍ക്കരുതെന്ന് രാജുവിന് സിപിഐയുടെ നിര്‍ദ്ദേശം. മന്ത്രിക്ക് സംഭവിച്ചത് തെറ്റ് തന്നെയാണെന്നും വിഷയത്തെ ന്യായീകരിച്ച് വഷളാക്കരുതെന്നും പാര്‍ട്ടി കര്‍ശനമായി നിര്‍ദ്ദേശിച്ചു. ജര്‍മനിയിലേക്ക് പോകാന്‍ ഒരു മാസം മുന്‍പ് പാര്‍ട്ടി മന്ത്രിക്ക് അനുമതി നല്‍കിയെങ്കിലും സംസ്ഥാനം പ്രളയദുരിതത്തില്‍ പെട്ടിരിക്കെ വിദേശയാത്ര നടത്തിയതു ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top