Advertisement

സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു

August 21, 2018
1 minute Read
can expell special centres for victims and witnesses in court

രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. അടൂർ മൗണ്ട് സിയോൻ, പാലക്കാട് ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങളുടെ അംഗീകാരമാണ് റദ്ദാക്കിയത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന മെഡിക്കൽ കൗൺസിലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര നടപടി. 2018- 19 വർഷത്തേക്കുള്ള പ്രവേശനാനുമതിയാണ് റദ്ദാക്കിയിരുന്നത്. കേന്ദ്ര നടപടി ചോദ്യം ചെയ്ത് മാനേജ്മെൻറുകൾ സമർപ്പിച്ച ഹർജികൾ കോടതി തള്ളി. മൗണ്ട് സിയോനിൽ 100 ഉം കേരള മെഡിക്കൽ കോളജിൽ 150 ഉം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനാണ് അനുമതി ഉണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top