Advertisement

രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് കേരള ജനതയുടെ നന്ദി; സേനാ വിഭാഗങ്ങള്‍ക്ക് 26-ാം തിയതി യാത്രയയപ്പ് നല്‍കും: മുഖ്യമന്ത്രി

August 22, 2018
1 minute Read

പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മരംഗത്തുണ്ടായിരുന്ന എല്ലാവര്‍ക്കും കേരള ജനതയുടെ പേരില്‍ നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദുരന്തം മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സേനാ വിഭാഗങ്ങള്‍ നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. സേനാവിഭാഗങ്ങളുടെ അകമഴിഞ്ഞ സഹകരണം കേരള ജനത ദുരിത ദിവസങ്ങളില്‍ നേരില്‍ കണ്ടതാണെന്നും മുഖ്യമന്ത്രി. മനുഷ്യസാധ്യമായ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദിയും സ്‌നേഹവും അറിയിക്കുകയാണ്. സേനാ വിഭാഗങ്ങള്‍ക്ക് പ്രത്യേക യാത്രയയപ്പ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ആഗസ്റ്റ് 26-ാം തിയതി മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് വിവിധ സേനാവിഭാഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top