നോട്ടിഗ്ഹാം ടെസ്റ്റ്; ഇന്ത്യയ്ക്ക് വിജയം തൊട്ടരികില്‍

നോട്ടിന്‍ഗ്ഹാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികെ. 521 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് 311 റണ്‍സിന് ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായി. ഒരു വിക്കറ്റ് മാത്രം ശേഷിക്കേ ഇംഗ്ലണ്ട് 210 റണ്‍സിന് പിന്നിലാണ്. അതേസമയം, അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന ഒരു വിക്കറ്റ് കൂടി സ്വന്തമാക്കിയാല്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ ജയം ഇന്ത്യയ്ക്ക് സ്വന്തമാക്കാം. 106 റണ്‍സ് സ്വന്തമാക്കിയ ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പോരാട്ടം നടത്തി. ബെന്‍ സ്റ്റോക്‌സ് 62 റണ്‍സ് നേടി. 30 റണ്‍സുമായി ആദില്‍ റഷീദും 8 റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്‌സനുമാണ് ഇപ്പോള്‍ ക്രീസില്‍. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംമ്രയാണ് ഇംഗ്ലണ്ടിന്റെ ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here