700കോടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ

പ്രളയത്തില്‍ കനത്ത നാശ നഷ്ടം നേരിടേണ്ടി വന്ന കേരളത്തിന് 700കോടി രൂപ നല്‍കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. കേരളത്തെ സഹായിക്കുന്നത് മനുഷ്യത്വരമായ ഉത്തരവാദിത്തമാണെന്നും സഹായമായി 700കോടി നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് യുഎഇ അറിയിച്ചത്. യുഎഇയുടെ അമ്പാസിഡര്‍ അഹമ്മദ് അല്‍ബന്നയാണ് ഇക്കാര്യം അറിയിച്ചത്. നഷ്ടം വിലയിരുത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. എത്ര സഹായം നല്കാന് പറ്റുമെന്ന് പരിശോധിച്ച് വരികയാണെന്നും അഹമ്മദ് അല്‍ബന്ന വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here