Advertisement

രത്നകുമാറിന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കും

August 26, 2018
1 minute Read

പ്രളയക്കെടുതിയിലെ രക്ഷാപ്രവർത്തനത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ രത്നകുമാറിന്റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കും. ട്വന്റിഫോറാണ് രത്നകുമാറിന്റെ വാർത്ത ആദ്യം പുറംലോകത്തെ അറിയിക്കുന്നത്.  പാണ്ടനാട്ട് രക്ഷാപ്രവർത്തനത്തിനിടെ കവുങ്ങ്  മുറിഞ്ഞ് വയറ്റിൽ തറച്ചാണ് രത്നകുമാറിന് പരിക്കേറ്റത്.

സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും രത്നകുമാറിന് ഉറപ്പു നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ അമൃതാ ആശുപത്രിയിൽ ചികിത്സയിലാണ് രത്നകുമാർ. രത്ന കുമാറിന്റെ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും ഉറപ്പു നൽകിയ മുഖ്യമന്ത്രി  രത്നകുമാറിന് ആവശ്യമായ സഹായം നൽകാൻ എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.


രത്നാകുമാറിന് അപകടം പറ്റിയതിങ്ങനെ

പാണ്ടനാട്ട് പ്രളയം തുടങ്ങിയ സമയത്ത് തന്നെ രത്നാകുമാർ ചെറുവള്ളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. കുറച്ച് പേരെ രക്ഷപ്പെടുത്തിയതിന് ശേഷം  വണ്ടിടിച്ച് അപകടം പറ്റിക്കിടക്കുന്ന ഒരു യുവാവിന്റെ വീട്ടില്‍ ചെറുവള്ളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയതായിരുന്നു രത്നാകുമാർ. വീടിന്റെ പരിസരത്ത് ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍ വലിയ മരങ്ങളെല്ലാം കടപുഴകി വരുന്നുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ  വീടിനകത്തേക്ക് വള്ളത്തെ  വലിച്ച് കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഒഴുക്ക്. വീട്ടുകാരിലൊരാള്‍ വള്ളത്തിന്റെ ഒരറ്റം പിടിച്ചു, അതോടെ വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.  ഒഴുക്കില്‍പ്പെട്ട വള്ളം അവിടെ നിന്ന കവുങ്ങില്‍ ചെന്നിടിച്ചു, രണ്ടായി മുറിഞ്ഞ കവുങ്ങിന്റെ ഒരറ്റം രത്നാകുമാറിന്റെ വയറില്‍ തുളഞ്ഞ് കയറി, കാലിനും മാരകമായി മുറിവ് പറ്റി.  രത്നാകരനെ രക്ഷാപ്രവര്‍ത്തര്‍ വണ വണ്ടാനം മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ട് പോയത്. വയറ്റില്‍ 18സ്റ്റിച്ചുണ്ട്, കാലില്‍ എട്ടും. അവിടുത്തെ ചികിത്സ  കഴിഞ്ഞ്  വീട്ടിലെക്ക് പോന്നെങ്കിലും വീണ്ടും അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.

ഇനി
കായംകുളം ഹാര്‍ബറിലെ മത്സ്യതൊഴിലാളിയായ രത്നാകുമാറിന് ഇനി തിരിച്ച് കടലില്‍ പോകണമെങ്കില്‍ ദിവസങ്ങളെടുക്കും. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച അത്രയും ദിവസം കടലില്‍ പോകാതിരുന്നാല്‍ രത്നാകുമാറിന്റെ വീട് പട്ടിണിയിലാവും. നുറുങ്ങുന്ന വേദനയിലും രത്നാകുമാറിനെ അലട്ടുന്നത് ജോലിയ്ക്ക് പോകാന്‍ പറ്റില്ലല്ലോ എന്നതാണ്. സഹായങ്ങള്‍ ക്യാമ്പുകളിലേക്ക് എത്തിക്കുന്നവര്‍ക്ക് ഒരു പൊതി രത്നാകുമാറിനേയും കുടുംബത്തേയും ഏല്‍പ്പിക്കാം. പറ്റുന്നവര്‍ക്ക് സാമ്പത്തിക സഹായവും നല്‍കാം. സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രത്നാകുമാറിനെ നേരിട്ട് വിളിക്കാം.  നമ്പര്‍: 92070 94073  വിലാസം: മുണ്ടുചിറയിൽ
കള്ളികാട്
ആറാട്ടുപുഴ p o
കായംകുളം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top