ഓഹരി വിപണികള്‍ റെക്കോഡ് നേട്ടത്തില്‍

വിപണികളില്‍ വമ്പന്‍ നേട്ടം. ദേശീയ ഓഹരി സൂചിക 11,700 മാര്‍ക്ക് കടന്നു. രാജ്യാന്തര വിപണികളിലെ മികച്ച അന്തരീക്ഷമാണ് വിപണിക്കു തുണയായത്. പലിശ നിരക്കുകരളിലെ സ്ഥിരതയും ഡോളറിന്റെ മികവും വിപണികള്‍ക്ക് കരുത്തായതായി ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവല്‍ പറഞ്ഞു.
ബാങ്കിങ് ഓഹരികളാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ബാങ്ക് നിഫ്റ്റിയും, നിഫ്റ്റി പിഎസ്‌യു ബാങ്ക് ഇന്‍ഡക്‌സ് എന്നിവയാണ് ലാഭം നേടിയത്. മെറ്റല്‍ ഓഹരികള്‍ക്കും 1.5 % നേട്ടമുണ്ടായി. ഓട്ടോ, എഫ്എംസിജി, ഐടി ഓഹരികളും ലാഭത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
മിഡ് ക്യാപ് ഓഹരികളും ലാഭത്തിളക്കത്തിലായിരുന്നു. രൂപയും 70.01 എന്ന നിലവാരത്തിലായിരുന്നു രൂപയുടെ വ്യാപാരം. വ്യാപാരാവസാനത്തില്‍ 442.31 പോയന്റ് ഉയര്‍ന്ന് 38,694.11 ലും നിഫ്റ്റി 134.90 പോയന്റുയര്‍ന്ന് 11,692 ലുമായിരുന്നു.
ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഹിന്‍ഡാല്‍കോ എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സണ്‍ ഫാര്‍മ്മയും, ബജാജ് ഫിന്‍സെര്‍വും നഷ്ടത്തിലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here