Advertisement

അഞ്ച് ജില്ലകളില്‍ എലിപ്പനി മുന്നറിയിപ്പ്; പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ്

August 28, 2018
0 minutes Read

പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ എലിപ്പനി മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ക്കാണു മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കം കാരണം രോഗാണുക്കള്‍ പടരാനുള്ള സാധ്യതയുമുണ്ട്. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ തേടാതെ ആരോഗ്യ കേന്ദ്രങ്ങളുമായി ഉടന്‍ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. വെള്ളക്കെട്ടില്‍ ഇറങ്ങുന്നവര്‍ എലിപ്പനി തടയുന്നതിന് ഡോക്‌സിസൈക്ലിന്‍ ഗുളിക ഉപയോഗിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top