Advertisement

പ്രളയബാധിത പ്രദേശത്ത് സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

August 28, 2018
0 minutes Read
rahul gandhi may not be prime minister candidate

പ്രളയബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ ഇന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.  രാവിലെ 8.15ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 10.15ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ക്ക് പോകും. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യംപുകള്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലെത്തും.  രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ച് നല്‍കുന്ന 1000 വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധി ഈ ചടങ്ങില്‍ വച്ച് കൈമാറും. ആലപ്പുഴയില്‍ വിശ്രമത്തിന് ശേഷം 3.30ന് കൊച്ചിയില്‍ എത്തും. വൈകിട്ട് ആലുവ, ചാലക്കുടി, എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദശിക്കും. നാളെ രാവിലെ കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ട് ദില്ലിക്ക് മടങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top