നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25ലക്ഷം രൂപ നല്‍കി

നടന്‍ നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ഇനി പുനര്‍ നിര്‍മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും നിവിന്‍ പോളി പറഞ്ഞു.
പറ്റുന്നവര്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭവന ചെയ്യണം. ജനങ്ങളുടെ ഭാഗത്ത് നിന്ന് സഹായം ഉണ്ടെങ്കില്‍ മാത്രമേ ഈ വലിയ നാശനഷ്ടങ്ങളില്‍ നിന്ന് കേരളത്തിന് തിരിച്ച് കയറാനാകൂ. യുവതാരങ്ങള്‍ സഹായിച്ചില്ലെന്ന ചോദ്യത്തിനോട് സിനിമാ മേഖലയിലെ എല്ലാവരും അവരവരുടെതായ രീതിയില്‍ പ്രളയ ബാധിതരെ സഹായിച്ചിട്ടുണ്ടെന്നും അത് എല്ലാരും പറയണമെന്നില്ലല്ലോ എന്നുമാണ് നിവിന്‍ പോളി ചോദിച്ചത്. ഉറക്കം കളഞ്ഞ് പോലും പ്രവര്‍ത്തിച്ച സിനിമാക്കാരുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here