കാമുകിയെക്കൊണ്ട് രാഖി കെട്ടിക്കാൻ അധ്യാപകർ നിർബന്ധിച്ചു; യുവാവ് കെട്ടിടത്തിൽ നിന്നും ചാടി

പ്രേമത്തിൽ നിന്നും വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാനായി ആൺകുട്ടിയുടെ കയ്യിൽ പെൺകുട്ടിയെ കൊണ്ട് രാഖി കെട്ടിക്കാൻ അധ്യാപകർ ശ്രമിക്കുന്നതിനിടെ യുവാവ് കെട്ടിടത്തിൽ നിന്നും തഴേക്ക് ചാടി. ഗുരുതരാവസ്തയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗർത്തലയിലാണ് സംഭവം. രാഖി കെട്ടാൻ പെൺകുട്ടിയും ആൺകുട്ടിയും തയ്യാറായിരുന്നില്ല. ഒടുവിൽ അധ്യാപകരുടെ നിർബന്ധം ശക്തമായതിനെ തുടർന്ന് യുവാവ് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.
നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയായ ദിലീപ് കുമാർ സാഹയുടെ കൈയിൽ രാഖി കെട്ടാൻ ഇയാളുടെ പെൺസുഹൃത്തിനെ അധ്യാപകരും പ്രിൻസിപ്പലും ചേർന്നു നിർബന്ധിക്കുകയായിരുന്നു. എന്നാൽ ഇരുവരും ഇത് ചെയ്യാൻ വിസമ്മതിച്ചു.
എന്നാൽ രാഖി കെട്ടാൻ അധ്യാപകർ നിർബന്ധിച്ചത്തോടെ ദിലീപ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്നു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദിലീപിന്റെ നില ഗുരുതരമായി തുടരുകയാണ്. അധ്യാപകരുടെ അറസ്റ്റ് ആവശ്യപ്പെട്ട് വിദ്യാർഥികളും പ്രതിഷേധിക്കുകയാണ്
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here