Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലേക്ക്

August 30, 2018
0 minutes Read
narendra modi visits nepal to take part in bimstec summit

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നേപ്പാളിലേയ്ക്ക് ഇന്ന് പുറപ്പെടും. നാലാം ബിംസ്റ്റെക്ക് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് നേപ്പാൾ സന്ദർശനം.

ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ ബിംസ്റ്റെക്ക് രാജ്യങ്ങൾക്കിടയിലെ സഹകരണം, ടൂറിസം, സുരക്ഷ, വിഭവ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. ദുരന്തനിവാരണവും ചർച്ചയാകും. ബംഗാൾ ഉൾക്കടൽ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്.

കാഠ്മണ്ഡു പശുപതിനാഥ് ക്ഷേത്രത്തിലെ നേപ്പാൾ ഭാരത് മൈത്രി ധർമ്മശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top