യുഎഇയില്‍ നിന്ന് 700കോടി രൂപ; പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

യുഎഇയില്‍ നിന്നും 700 കോടി രൂപ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. യുഎഇ അംബാസ്സഡര്‍ ഇക്കാര്യം നിഷേധിച്ചതാണെന്നും, തുകയുടെ കാര്യത്തെക്കുറിച്ച് വ്യക്തതയില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഋഷികേശ് റായ്, ജയശങ്കര്‍ നന്പ്യാര് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എറണാകുളം സ്വദേശികളായ അരുണ്‍ ജോസഫ്, അഷ്കര്‍ ബാബു എന്നിവരായിരുന്നു ഹര്‍ജിക്കാര്‍.
വിദേശ സഹായം സ്വീകരിക്കുക എന്നത് രാജ്യത്തിന്റെ വിദേശ നയവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇക്കാര്യത്ത അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാണ്. ഇതില്‍ കോടതിക്ക് ഇടപെടാനാകില്ല. സംസ്ഥാനത്തിനുള്ള സഹായത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പറഞ്ഞ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here