പുത്തന്‍ ഐ ഫോണുകള്‍ സെപ്റ്റംബര്‍ 12ന്

സ്വര്‍ണ്ണനിറത്തിലുള്ള ലോഞ്ച് ഇന്‍വിറ്റേഷനില്‍ അദ്ഭുതമൊളിപ്പിച്ച് ആപ്പിള്‍. ഐ ഫോണ്‍ x ന്റെ പിന്‍ഗാമി ഒരു സ്വര്‍ണ്ണനിറത്തിലുള്ള ഫോണാകുമെന്ന സൂചനകളാണ് രാജ്യാന്തര മാധ്യമങ്ങള്‍ പങ്കു വെക്കുന്നത്.കാലിഫോര്‍ണ്ണിയയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ സെപ്റ്റംബര്‍ 12 നാണ് പുത്തന്‍ ഫോണുകള്‍ അവതരിപ്പിക്കുക.
മൂന്ന് പുതിയ ഐ ഫോണുകളാവും ഇത്തവണ അവതരിപ്പിക്കുകയെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. പഴയ മോഡലുകളേക്കാള്‍ വലിയ ഡിസ്പ്‌ളേയുള്ളതായിരിക്കും ഇവയിലൊന്നെന്നാണ് സൂചന. ഐ ഫോണ്‍ x ന്റെ ഉയര്‍ന്ന വില വിപണിയില്‍ കമ്പനിക്ക് തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ ചെലവ് കുറഞ്ഞ എല്‍സിഡി സ്‌ക്രീന്‍ ഉപയോഗിക്കുന്ന എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയുള്ള ഒരു മോഡല്‍ കമ്പനി അവതരിപ്പിക്കുമെന്ന് കരുതുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ലോഞ്ചിലേക്ക് നല്‍കിയ ക്ഷണക്കത്തുകള്‍ സ്വര്‍ണ്ണനിറത്തിന്റെ ധാരാളിത്തം നിറഞ്ഞതായിരുന്നു. സ്വര്‍ണ്ണ നിറത്തിലുള്ള ഫോണുകളുടെ ഉല്‍പ്പാദനത്തിന് അനുമതി തേടി ആപ്പിള്‍ സമീപിച്ചിരുന്നതായി യു എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ മുന്‍പ് അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here