Advertisement

“മത്സ്യതൊഴിലാളികള്‍ നോഹയെ പോലെ രക്ഷകരായി; കൈ കൂപ്പി ഞാന്‍ നന്ദി പറയും”: വാസുകി മാഡത്തിന് സോഷ്യല്‍ മീഡിയയുടെ ഓ പോട്!!!

August 31, 2018
1 minute Read
k vasuki ias

പ്രളയക്കെടുതിയുടെ നാളുകളില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി ഐഎഎസിനെ കുറിച്ചാണ്. തമിഴ് ചുവയുള്ള മലയാളത്തില്‍ കേരളത്തെ ശക്തിപ്പെടുത്തുകയായിരുന്നു വാസുകി ഐഎഎസ്. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കേരളത്തിലെ യുവാക്കള്‍ക്ക് ഹരമായിരുന്നു വാസുകിയുടെ ഓരോ വാക്കുകളും.

രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യതൊഴിലാളികളെ ആദരിക്കാന്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ നടത്തിയ പരിപാടിയിലും കെ. വാസുകിയുടെ പ്രസംഗത്തിന് ഇടവേളകളില്ലാത്ത കയ്യടിയായിരുന്നു. മത്സ്യതൊഴിലാളികളോട് തനിക്ക് വലിയ സ്‌നേഹവും ആദരവുമുണ്ടെന്ന് പറഞ്ഞായിരുന്നു വാസുകി പ്രസംഗം ആരംഭിച്ചത്. ഒരു ജില്ലയുടെ കളക്ടര്‍ സാധാരണക്കാരില്‍ സാധാരണക്കാരായ തങ്ങള്‍ക്ക് മുന്നില്‍ കൈ കൂപ്പി നന്ദി പറയുക കൂടി ചെയ്തതോടെ മത്സ്യതൊഴിലാളികള്‍ പടക്കം പൊട്ടുന്ന പോലെ കയ്യടിച്ചു.


ഓരോ മത്സ്യതൊഴിലാളിയും പ്രളയത്തില്‍ ബൈബിളിലെ നോഹയെ പോലെ രക്ഷകരാകുകയായിരുന്നു എന്നും വാസുകി കൂട്ടിച്ചേര്‍ത്തു. മത്സ്യതൊഴിലാളികള്‍ കേരളത്തിന്റെ രക്ഷകരുകളാണെന്ന് പറഞ്ഞാണ് വാസുകി പ്രസംഗം അവസാനിപ്പിച്ചത്. വാസുകിയുടെ പ്രസംഗം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളം സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും കളക്ടര്‍ എത്ര സുന്ദരമായാണ് മത്സ്യതൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പ്രളയ സമയത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരോട് വാസുകി നടത്തിയ ‘ഓ പോട്…’പ്രസംഗവും സോഷ്യല്‍ മീഡിയ്യില്‍ വൈറലാണ്. കളക്ടര്‍ മാഡം മുത്താണ് എന്ന തലക്കെട്ടോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വാസുകി ഐഎഎസിന്റെ പ്രസംഗം പങ്കുവെക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top