പൂജാര കാത്തു; ഇന്ത്യയ്ക്ക് 27 റണ്‍സ് ലീഡ്

ചേതേശ്വര്‍ പൂജാരയുടെ ഒറ്റയാള്‍ പോരാട്ടം ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയെ തുണച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ 161 ന് നാല് വിക്കറ്റ് എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് ഇന്ത്യ തകര്‍ന്നടിഞ്ഞ കാഴ്ചയാണ് റോസ്ബൗള്‍ ടെസ്റ്റിന്റെ രണ്ടാം ദിനം കണ്ടത്. 273 റണ്‍സ് നേടി ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് അവസാനിക്കുകകയായിരുന്നു. 102 റണ്‍സിനിടയില്‍ ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായി.
വാലറ്റത്ത് ഓരോരുത്തരായി കൊഴിഞ്ഞുവീഴുമ്പോഴും ചേതേശ്വര്‍ പൂജാരയുടെ ഒറ്റയാള്‍ പ്രകടനം ഇന്ത്യയെ കാത്തു. 257 പന്തുകളില്‍ നിന്ന് 132 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്. ഇന്ത്യയുടെ പത്താം വിക്കറ്റ് കൊഴിയുമ്പോഴും പൂജാര മറുവശത്ത് അജയ്യനായി നിലയുറപ്പിച്ചു. ടെസ്റ്റ് കരിയറിലെ 15-ാം സെഞ്ച്വറിയാണ് പൂജാര റോസ്ബൗളില്‍ കുറിച്ചത്.
27 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഇന്ത്യ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 246 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്.
മോയിന്‍ അലിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തുണച്ചത്. സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ടിന് വേണ്ടി 3 വിക്കറ്റുകള്‍ സ്വന്തമാക്കി.
രണ്ടാ ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ ആറ് റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here