Advertisement

ജനതാദള്‍ (എസ്) നേതാവ് അഡ്വ. ടി നിസാര്‍ അഹമ്മദ് അന്തരിച്ചു

September 1, 2018
1 minute Read

ജനതാദൾ (എസ‌്) ദേശീയ നിർവാഹകസമിതിയംഗം അഡ്വ. ടി നിസാർ അഹമ്മദ‌് അന്തരിച്ചു. 63 വയസായിരുന്നു. കണ്ണൂർ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. കേരള ബാർ ഫെഡറേഷൻ വൈസ‌് പ്രസിഡന്റ‌്, ജനറൽ സെക്രട്ടറി, വർക്കിങ്‌ പ്രസിഡന്റ‌് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ‌് നിസാർ അഹമ്മദ‌് രാഷ‌്ട്രിയത്തിൽ സജീവമായത‌്.

ഭാര്യ: ഉമ്മുൽ ഫാസിയ. മക്കൾ: സജിൻ, ജിജിൻ. മരുമക്കൾ: ഡോ. നദീറ അബ്ദുൾ റഹ‌്മാൻ.

കബറടക്കം ഞായറാഴ‌്ച പകൽ ഒന്നിന‌് താണ അഹമ്മദീയ ഖബർസ്ഥാനിൽ.

നിസാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു നിസാറെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top