കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ജലന്ധര്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച് വരുത്തിയേക്കും

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചു വരുത്താന്‍ അന്വേഷണസംഘത്തിന്റെ നീക്കം. ഇക്കാര്യത്തില്‍ തിങ്കളാഴ്ചത്തെ ഉന്നതതലയോഗം തീരുമാനമെടുക്കും. സ്ത്രീയെന്ന നിലയില്‍ അപമാനിക്കപ്പെടുമെന്നതിനാലാണ് സഭയോട് പീഡനത്തെക്കുറിച്ച് ആദ്യം പറയാതിരുന്നതെന്ന് കന്യാസ്ത്രീ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പീഡനപ്പരാതിയില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായി. ബിഷപ്പ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ കന്യാസ്ത്രീയോട് വ്യക്തത തേടി.
ആദ്യം പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്ന ദിവസം തൊടുപുഴയിലായിരുന്നുവെന്ന ബിഷപ്പിന്റ മൊഴി കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ബിഷപ്പിന്റ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടായാണ് അദ്ദേഹത്തെ കേരളത്തിലേക്ക് വിളിച്ച് വരുത്താൻ ആലോചിക്കുന്നത്. അന്വേഷണപുരോഗതി ഐ ജി വിജയ് സാക്കറേയും എസ് പി ഹരിശങ്കറും തിങ്കളാഴ്ച വിലയിരുത്തും. ഈ യോഗത്തലായിരിക്കും അടുത്ത നടപടി ആലോചിക്കുക.
ജലന്ധറിലെ തെളിവെടുപ്പ് പൂർത്തായതിനാൽ ഇന് അങ്ങോട്ട് പോകേണ്ടതില്ലെന്നും അന്വേഷണസംഘം വിലയിരുത്തി. രണ്ടാംഘട്ടചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉൾപ്പടെയുള്ള നടപടിയിലേക്ക് പോകുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here