ലീഡ് വഴങ്ങിയിട്ടും തളരാതെ ഇംഗ്ലണ്ട്; ഇന്ന് ജീവന്‍മരണ പോരാട്ടം

റോസ്ബൗളില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം. നാലാം ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് ഇരു ടീമുകള്‍ക്കും നിര്‍ണായകം. ബൗളിംഗിന് അനുകൂലമായ പിച്ചില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് അതീവ ദുഷ്‌കരമാകാനാണ് സാധ്യത. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയെങ്കിലും ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ 27 റണ്‍സ് ലീഡ് വഴങ്ങിയതിനാല്‍ ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ ലീഡ് 233 റണ്‍സാണ്. 37 റണ്‍സുമായി സാം കറാന്‍ ഇപ്പോള്‍ ക്രീസിലുള്ളത് ഇംഗ്ലണ്ടിന് ആശ്വാസമാണ്. ജോസ് ബട്‌ലറിന്റെയും (69) നായകന്‍ ജോ റൂട്ടിന്റെയും (48) മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിന് കരുത്തേകിയത്.
ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷമി മൂന്ന് വിക്കറ്റുകളും ഇഷാന്ത് ശര്‍മ്മ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
ഇംഗ്ലണ്ടിന്റെ ലീഡ് 250 റണ്‍സില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞാലേ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യയ്ക്ക് ആശിക്കാന്‍ വകയുള്ളൂ.
ആദ്യ ഇന്നിംഗ്‌സില്‍ ചേതേശ്വര്‍ പൂജാരയും നായകന്‍ വിരാട് കോഹ്‌ലിയും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 246 റണ്‍സാണ് നേടിയത്. ഇന്ത്യയാകട്ടെ 27 റണ്‍സ് ലീഡില്‍ 273 റണ്‍സ് സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here