പശുവിനെ ചൊല്ലി തർക്കം; യുവാവിന്റെ കൈവെട്ടി

പശുവിനെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് യുവാവിന്റെ കൈവെട്ടി. മധ്യപ്രദേശിലെ റെയ്സൻ ഗ്രാമത്തിലാണ് സംഭവം. യുവാവിനെ ഒരു കുടുംബത്തിലെ അഞ്ച് പേർ ചേർന്നാണ് മരത്തിൽകെട്ടിയിട്ട് കൈകൾ വെട്ടിമാറ്റിയത്. സംഭവുമായി ബന്ധപ്പെട്ട രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
35 കാരനായ പ്രേം നാരായൺ സാഹുവിനെയാണ് ഒരു കുടുംബത്തിലുള്ള അഞ്ച് പേർ ചേർന്ന് ആക്രമിച്ചത്. സാഹുവിൻറെ ഒരു കൈ പൂർണ്ണമായും അറ്റുപോയി. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സാഹു തൻറെ പശുവിനെ അന്വേഷിച്ച് സത്തു യാദവിൻറെ ഫാമിലെത്തിയതായിരുന്നു. അവിടെവെച്ച് ഇവർ തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും പിന്നീട് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.
അറസ്റ്റിലായ രണ്ട് പേർക്ക് പുറമേ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക കുറ്റമാണ് യാദവിനും കുടുംബത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here