നാളത്തെ എട്ട് പാസഞ്ചറുകള്‍ റദ്ദാക്കി

കേരളത്തില്‍ നാളെത്തെ (ബുധന്‍) എട്ട് പാസഞ്ചറുകള്‍ റദ്ദാക്കി. ഗുരുവായൂര്‍- തൃശ്ശൂര്‍, കൊല്ലം-പുനലൂര്‍, എറണാകുളം-കായംകുളം അടക്കമുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഈ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ നാല് പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കിയിട്ടുണ്ട്. ഇന്നും പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണിയും, ലോക്കോ പൈലറ്റുമാരുടെ അവധിയും കാരണമാണ് സര്‍വ്വീസുകള്‍ റദ്ദാക്കുന്നത്. ഇന്നലെ 10ട്രെയിനുകളാണ് റദ്ദാക്കിയത്. ലോക്കോ പൈലറ്റുമാരുടെ കുറവാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് സൂചന. പ്രളയക്കെടുതി മൂലം പല ലോക്കോ പൈലറ്റുമാരും അവധിയിലാണ്. ഒഴിവ് നികത്താത്തതും തിരിച്ചടിയായിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here