ചാനല്‍ ചര്‍ച്ചയ്ക്കിടെ അധിക്ഷേപകരമായ പരാമര്‍ശം; അര്‍ണാബ് ഗോസ്വാമിയും റിപ്പബ്ലിക് ടിവിയും മാപ്പ് പറയണം

ചാനല്‍ ചര്‍ച്ചയ്ക്കിടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ റിപ്പബ്ലിക് ടിവിയും അര്‍ണാബ് ഗോസ്വാമിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് അതോറിറ്റി. റിപ്പബ്ലിക് ടിവി ചാനലില്‍ ഫുള്‍ സ്ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണമെന്നും ബ്രോഡ് കാസ്റ്റിംഗ് അതോറിറ്റിയുടെ ഉത്തരവ്.
.@republic TV apologises for calling ABP News correspondent @jainendrakumar a ‘goon’ during its report on #JigneshMevani‘s rally. The channel says it was a mistake. pic.twitter.com/rsKznMgvdq
— ABP News (@abpnewstv) January 10, 2018
ദളിത് പ്രശ്നങ്ങള്‍ ഉന്നയിച്ച് ജിഗ്നേഷ് മേവാനി എംഎല്‍എ സംഘടിപ്പിച്ചിരുന്ന റാലി പരാജയപ്പെട്ടെന്ന് മുമ്പ് റിപ്പബ്ലിക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശിവാനി ഗുപ്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സമയത്ത് ചാനലിനെയും റിപ്പോര്‍ട്ടറെയും ഒരാള്‍ അപമാനിച്ചെന്ന് ചാനലില്‍ ടെലികാസ്റ്റ് ചെയ്യുകയും ചാനലില്‍ ചര്‍ച്ച നടത്തിയിരുന്ന അര്‍ണാബ് ഇയാള്‍ക്കെതിരെ അധിക്ഷേപ വാക്കുകള്‍ പറയുകയും ചെയ്തിരുന്നു.
#JigneshFlopShow | Arnab: Tonight, I will put out videos circling the pictures of the vulgar thugs who tried to intimidate @ShivaniGupta_5 and failed. Republic reporters represent young India much better than your goons, @jigneshmevani80 https://t.co/lpnVZxoMbs
— Republic (@republic) January 9, 2018
ഇതിനെതിരെ എ. സിംഗ്, പ്രതീക്ഷതാ സിംഗ് എന്നിവര്‍ പരാതി നല്‍കുകയായിരുന്നു. ചാനലില്‍ നിരന്തരം ജിഗ്നേഷ് മേവാനിയുടെ റാലി ‘ഫ്ളോപ്പ് ഷോ’ ആണെന്നും ചാനലിനെ അധിക്ഷേപിച്ചെന്നാരോപിച്ച് ഒരാളുടെ മുഖ് നിരന്തരം വട്ടം വരച്ച് കാണിക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഗുണ്ടയാണെന്നടക്കം നിരവധി അധിക്ഷേപ വാക്കുകള്‍ അര്‍ണാബ് നടത്തിയിരുന്നു. തുടര്‍ന്ന് ഇതുമയി ബന്ധപ്പെട്ടുണ്ടായ പരാതിയെ തുടര്‍ന്നാണ് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് അതോറിറ്റി നടപടിയെടുത്തത്.
പ്രളയ സമയത്ത് മലയാളികള്‍ക്കെതിരെയും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അര്‍ണാബ് നടത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here