Advertisement

ആദ്യമായി സ്ത്രീകൾ മാത്രമടങ്ങുന്ന ബെഞ്ച് സുപ്രീംകോടതിയിൽ ഇന്ന് കേസുകൾ പരിഗണിക്കും

September 5, 2018
0 minutes Read

ആദ്യമായി സ്ത്രീകൾ മാത്രമടങ്ങുന്ന ബെഞ്ച് ഇന്നും നാളെയും സുപ്രീംകോടതിയിൽ കേസുകൾ പരിഗണിക്കും. ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന ബെഞ്ച് 12 ആം നമ്പർ കോടതിയിൽ കേസുകൾ പരിഗണിക്കും.

ഇതാദ്യമായാണ് റെഗുലർ ബെഞ്ചിൽ സ്ത്രീ ജഡ്ജിമാർ മാത്രം വരുന്നത്. മുമ്പ് 2013 ൽ ജസ്റ്റിസ് സുധ മിശ്രയും ജസ്റ്റിസ് രഞ്ജന പ്രസാദ ദേശായിയും ഒരുമിച്ച് ഒരു ബെഞ്ചിൽ വന്നിട്ടുണ്ടെങ്കിലും അത് തികച്ചും യാദൃശ്ചികമായിരുന്നു. ബെഞ്ച് അധ്യക്ഷനായിരുന്ന ജസ്റ്റിസ് അഫ്താബ് അലാമിന്റെ ്ഭാവത്തിലാണ് അന്ന് ബെഞ്ചിൽ രണ്ട് വനിതാ ജസ്റ്റിസുമാർ മാത്രം വരുന്നത്.

സ്ത്രീ പ്രാധിനിധ്യം വളരെ കുറവായിരുന്ന സുപ്രീംകോടതിയിൽ ഇത്തവണ ആദ്യമായി മൂന്ന് വനിതാ ജഡ്ജിമാർ നിയമിതരായി. ലിംഗസമത്വം ഉറപ്പാക്കേണ്ട നിയമസംവിധാനത്തിൽ തന്നെ ഇത്തരമൊരു മാറ്റം വന്നത് ചരിത്രപ്രധാനമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top