പി.കെ ശശിക്കെതിരായ പീഡനക്കേസ്; ഇരയുടെ പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

പി.കെ ശശിക്കെതിരായ ലൈംഗികാരോപണ കേസില്‍ പരാതിക്കാരിയായ യുവതി സ്വമേധയാ കേസ് നല്‍കിയാല്‍ അന്വേഷിക്കാമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഇരയായ യുവതി നിയമ സ്ഥാപനങ്ങളെ സമീപിക്കണം. വനിതാ കമ്മീഷന് പരാതി നല്‍കണം. പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നും ജോസഫൈന്‍ പറഞ്ഞു.
സിപിഎം പാര്‍ട്ടിക്കുള്ളിലാണ് ഇര പരാതി നല്‍കിയിട്ടുള്ളത്. ഇരയായ യുവതി ഇതിലൂടെ രാഷ്ട്രീയ പരിഹാരമാണ് ആഗ്രഹിച്ചത്. രാഷ്ട്രീയ പരിഹാരം മുന്നില്‍ കണ്ടാകും യുവതി പാര്‍ട്ടിയെ സമീപിച്ചത്. വനിതാ കമ്മീഷനെ സമീപിച്ചാല്‍ തീര്‍ച്ചയായും യുവതിക്ക് രക്ഷാവലയം തീര്‍ക്കും. വനിതാ കമ്മീഷന്‍ ഒരുവിധ സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here