കേരളത്തിൽ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ

കേരളത്തിൽ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ റിപ്പോർട്ട്. പുറത്തേക്ക് ഒഴുക്കാവുന്നതിന്റെ നാലിലൊന്ന് വെള്ളം മാത്രമേ ഇടുക്കിയിൽ നിന്നും ഒഴുക്കിവിട്ടുള്ളുവെന്നും ജലവിഭവമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പ്രളയജലം ഉൾക്കൊള്ളാൻ ഒരു പരിധി വരെ ഇടുക്കിയ്ക്കായി. 60 മില്യൺ ക്യുബിക്ക് മീറ്റർ വെള്ളം മൂന്ന് ദിവസത്തിൽ അണക്കെട്ട് ഉൾക്കൊണ്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടനാടിൽ നേരത്തെ തന്നെ പ്രളയം ഉണ്ടായിരുന്നതുകൊണ്ടാണ് കക്കി ഡാം ആദ്യം തുറക്കേണ്ടെന്ന് തീരുമാനിച്ചതെന്നും റിപ്പോർട്ട് തയ്യാറാക്കി. എൻഎൻ റായി പറഞ്ഞു. അച്ചൻകോവിൽ, മീനച്ചിലാറുകളിൽ പുതിയ ജലസംഭരണി ആലോചിക്കണം. കൂടുതൽ ജലസംഭരണികൾ വേണമെന്ന നിർദ്ദേശവും റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here