വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാല പുലിയന്നൂർ സ്വദേശി അനൂപാണ് വരൻ. തിങ്കളാഴ്ചയാണ് വിവാഹ നിശ്ചയം. അടുത്ത മാസം 22നാണ് വിവാഹം. രണ്ട് വർഷം മുമ്പ് ഒരു വിവാഹാലോചന പാതി വഴിയിൽ രണ്ട് വർഷം മുമ്പാണ് വിവാഹാലോചന വന്നത്. തിങ്കളാഴ് ച നിശ്ചയം അടുത്തമാസം 22നാണ് വിവാഹം.വൈക്കം മഹാദേവക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ് നടക്കുക. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലെ ‘കാറ്റേ കാറ്റേ…’ എന്ന ഗാനത്തിലൂടെയാണ് വൈക്കം വിജയലക്ഷ്മി ജനപ്രിയയാകുന്നത് . ആ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്കാരം. നേടി. തൊട്ടടുത്ത വര്‍ഷം ‘ഒറ്റയ്ക്ക് പാടുന്ന…’ എന്ന ഗാനത്തിലൂടെ സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കി.
രണ്ട് വർഷം മുമ്പ് തൃശ്ശൂർ സ്വദേശിയായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും വിവാഹ ശേഷം സംഗീതത്തിൽ നിന്ന് വിട്ട് നിൽക്കണം എന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വൈക്കം വിജയലക്ഷ്മി വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here