ബിജെപി സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള നിരാഹാര സമരം; ഹാര്‍ദിക് പട്ടേലിന്റെ ആരോഗ്യനില അതീവ ഗുരുതരം

ഗുജറാത്തിലെ ബിജെപി സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചും പട്ടേല്‍ സമുദായത്തിന് അര്‍ഹതപ്പെട്ട സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും പടിദാര്‍ അനാമത് ആന്ദോളന്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ നടത്തുന്ന നിരാഹാര സമരം 14-ാം ദിവസത്തിലേക്ക്. ഹാര്‍ദികിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
നിരാഹാരം തുടരുന്നത് ഹാര്‍ദികിന്റെ ആരോഗ്യനിലയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹാര്‍ദികിനെ സോളയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. നിരാഹാരം മൂലം കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹാര്‍ദികിന്റെ ഭാരം 20 കിലോയോളം കുറഞ്ഞിരിക്കുകയാണ്. പടിദാര്‍ വിഭാഗത്തിന് സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 25 നാണ് ഹാര്‍ദിക് പട്ടേല്‍ നിരാഹാരം ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here