Advertisement

നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊന്നു

September 8, 2018
0 minutes Read
youth stabbed to death in delhi

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. കഴിഞ്ഞ ദിവം ഡൽഹി നാഷണൽ പാർക്കിലായിരുന്നു സംഭവം. ലോണി സ്വദേശിയായ വാസിം ആണ് കൊല്ലപ്പെട്ടത്.

അമ്മാവനും സഹോദരനുമൊപ്പം ഓട്ടോയിൽ യാത്രചെയ്യുകയായിരുന്നു വാസിം. തന്നെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് മറ്റൊരാൾ ആക്രമിക്കാൻ വരുന്നെന്നും രക്ഷിക്കണമെന്നും വരുൺ വാസീമിനോട് പറഞ്ഞു. ഇരുവരുടെയും വഴക്ക് തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാസിമിന് കുത്തേറ്റത്. വാസിമിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top