അമിത വാട്സ് ആപ് ഉപയോഗം; വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി

പെണ്‍കുട്ടിയുടെ അമിത വാട്സ് ആപ് ഉപയോഗത്തെ തുടര്‍ന്ന് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. വിവാഹ ദിനത്തിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയ കാര്യം അറിയുന്നത്. വരന്റെ വീട്ടുകാര്‍ എത്താത്തതിനെ തുടര്‍ന്ന് വിളിച്ച് അന്വേഷിക്കുകയായിരുന്നു.
വിവാഹം നിശ്ചയിച്ചതിന് പിന്നാലെ പെണ്‍കുട്ടി ചെറുക്കന്റെ ബന്ധുക്കള്‍ക്കെല്ലാം മെസേജ് അയച്ചുതുടങ്ങിയെന്നാണ് വരന്റെ വീട്ടുകാരുടെ പരാതി. സെപ്തംബര്‍ അഞ്ചിനാണ് വിവാഹം നടക്കേണ്ടിയിരുന്നത്. പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എന്നാല്‍ വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഇത് നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. ഇക്കാരണം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here