Advertisement

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹര്‍ജി

September 10, 2018
0 minutes Read
Diocese of jalandar

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പീഡനത്തിനിരയായ കന്യാസ്ത്രീ പരാതി നൽകി 75 ദിവസം കഴിഞ്ഞിട്ടും നടപടിയില്ലന്നും അന്വേഷണം അനന്തമായി നീട്ടുന്ന പൊലീസ് പീഡകനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണന്നും ഹർജിയിൽ ആരോപണമുണ്ട്. ഇരയായ കന്യാസ്ത്രീയെ അപായപ്പെടുത്താൻ ശ്രമം നടന്നെന്നും ഇരയ്ക്ക് സംരക്ഷണം നൽകണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പീഡനക്കേസുകളിൽ ഇരകൾക്ക് പൊലീസിന്റെ ഭാഗത്തു നിന്നും നീതി കിട്ടുന്നില്ലന്നും സമാന സംഭവത്തിൽ പരാതിക്കാരി ഒരു പാർട്ടിക്ക് പരാതി നൽകിയിരിക്കുകയാണെന്നും പി.സി ജോർജ് എഎല്‍എ ഇരയായ കന്യാസ്ത്രീയെ പരസ്വമായി അപമാനിച്ചെന്നും ഹര്‍ജിക്കാരനായ  കത്തോലിക്കാ സഭാംഗവും മലയാളവേദി പ്രസിഡന്റുമായ ജോർജ് വട്ടുകം ആരോപിക്കുന്നു.ഹർജിയിൽ ബിഷപ്പ് എതിർകക്ഷിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top