സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പൊലീസിലെ ഉന്നതര്‍ ബിഷപ്പിനെ സംരക്ഷിക്കുന്നുവെന്നാണ് കന്യാസ്ത്രീകളുടെ പരാതി. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിൽ കൊച്ചിയിൽ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്. അറസ്റ്റ് വൈകുന്നതില്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം അറിയിച്ചിരുന്നുവെങ്കിലും ആ തീരുമാനത്തില്‍ നിന്ന് കുടുംബം പിന്മാറി.
പിസി ജോര്‍ജ്ജ് കന്യാസ്ത്രീയ്ക്ക് എതിരായി അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയെന്ന വിഷയത്തില്‍ കന്യാസ്ത്രീയുടെ മൊഴി എടുക്കാന്‍ പോലീസ് സംഘം എത്തിയെങ്കിലും കന്യാസ്ത്രീ മൊഴി കൊടുക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പോലീസ് സംഘം തിരിച്ച് പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here