നാണംകെട്ട് ഇന്ത്യ; ഇംഗ്ലണ്ടിന് രാജകീയ നേട്ടം

ആശ്വാസ വിജയത്തിനായി കളത്തിലിറങ്ങിയ ഇന്ത്യ അഞ്ചാം ടെസ്റ്റിലും തോറ്റ് തുന്നംപാടി. അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് 4-1 ന് സ്വന്തമാക്കി. ആവേശകരമായ അഞ്ചാം ടെസ്റ്റില്‍ 118 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ കീഴടക്കിയത്. 461 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 345 ല്‍ അവസാനിച്ചു. ലോകേഷ് രാഹുലിന്റെയും (149) റിഷബ് പന്തിന്റെയും (114) സെഞ്ച്വറികള്‍ പാഴായി. ഒരു സമയത്ത് ഇന്ത്യയ്ക്ക് വിജയസാധ്യതകളുണ്ടായിരുന്നെങ്കിലും വാലറ്റം തകര്‍ന്നതോടെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റുകളും സാം കറാന്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
ഇംഗ്ലണ്ട് മുന്‍ നായകന്‍ അലിസ്റ്റയര്‍ കുക്ക് ഈ മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here