കന്യാസ്ത്രീയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്ജ്

കന്യാസ്ത്രീയ്ക്ക് എതിരെ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ചുവെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് പിസി ജോര്‍ജ്ജ്. താനിപ്പോഴും പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ട്വന്റിഫോര്‍ പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്ജ്.
കന്യാസ്ത്രീയെ പ്രോസ്റ്റിറ്റ്യൂട്ട് എന്ന് വിളിച്ചത് ശരിയല്ല, താനെന്നല്ല ഒരാളും ഒരു സ്ത്രീയെ പ്രോസ്റ്റിറ്റ്യൂട്ട് എന്ന് വിളിച്ച് അപമാനിക്കാന്‍ പാടില്ല. ആ വാക്ക് മാത്രമാണ് പിന്‍വലിച്ചത്. ബാക്കി എല്ലാ കാര്യങ്ങളിലും ഉറച്ച് നില്‍ക്കുകയാണ്. കന്യാസ്ത്രീയുടെ സ്വഭാവത്തിലും, കന്യാസ്ത്രീയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിലും സംശയമുണ്ടെന്ന് തന്നെയാണ് പിസി ജോര്‍ജ്ജ് ആവര്‍ത്തിച്ചത്. നാല്പത് സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള ഇവരുടെ കുടുംബത്തിന് ഇപ്പോള്‍ നിരവധി കെട്ടിടങ്ങളുണ്ട്. ബിഷപ്പ് മോശമായി എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം, ശിക്ഷിക്കുകയും വേണം, എന്നാല്‍ മാന്യതയുള്ള സ്ത്രീകളെ സംരക്ഷിക്കാനാണ് സ്ത്രീ സംരക്ഷണ നിയമമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകുമോ എന്ന ചോദ്യത്തിന് നോട്ടീസ് കിട്ടാതെ തീരുമാനം എടുക്കില്ലെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here