Advertisement

‘നാട് വിടും മുന്‍പേ’; രാജ്യം വിടുന്നതിന് മുന്‍പ് അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിജയ് മല്യ

September 12, 2018
0 minutes Read
vijay malya

രാജ്യം വിടുന്നതിനു മുന്‍പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. 9000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യ ലണ്ടനിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനായി നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചതായും മല്യ പറഞ്ഞു.

ജനീവയില്‍ മീറ്റിംഗ് ഉണ്ടായിരുന്നതിനാലാണ് താന്‍ പോയത്. പോകുന്നതിന് മുന്‍പ് ജെയ്റ്റ്‌ലിയെ കണ്ടിരുന്നു. ബാങ്കുകളുമായുള്ള ഇടപാട് പരിഹരിക്കുന്നതിനു തന്റെ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചതായും മല്യ പറഞ്ഞു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്യയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ കേസില്‍ ഹാജരാകാനാണ് കോടതിയില്‍ എത്തിയത്.

എന്നാല്‍, മല്യ പറയുന്നത് കള്ളമാണെന്നും ഇത്തരമൊരു കൂടിക്കാഴ്ച നടന്നട്ടില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top