പത്തനംതിട്ടയില്‍ ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് മൂന്ന് മണി മുതല്‍ വൈകീട്ട് ആറു വരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. ആന്‍റോ ആന്‍റണി എംപിയുടെ പിഎയെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുടെ ഓഫീസില്‍ കയറി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സനിലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ എസ്എഫ്‌ഐ – കെ.എസ്.യു സംഘര്‍ഷത്തിലുണ്ടായ പൊലീസ് നടപടിക്കിടെയാണ് എംപിയുടെ ഓഫീസിലേക്കും അക്രമം ഉണ്ടായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here